Abstract:
മനുഷ്യസമൂഹത്തിന്റെ ചരിത്രം പ്രകൃതിക്കുനേ രേയുള്ള കടന്നുകയറ്റത്തിന്റെകൂടി ചരിത്രമാണ്. മനുഷ്യജീവിതത്തെ അത് മുമ്പില്ലാത്തവിധം സംഘര്‍ഷഭരിതമാക്കിയി ട്ടുണ്ട്. ഈ സംഘര്‍ഷങ്ങളെ സാഹിത്യം സവിശേ ഷമായിത്തന്നെ ആഖ്യാനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. സാറാ ജോസഫ് രചിച്ച ആതി അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ്. അതിനെ മുന്‍നിര്‍ത്തി ഹരിത നിരൂപണമെന്ന പുതുനിരൂപണശാഖയുടെ കാഴ്ച്ചപ്പാടോടെയുള്ള പഠനമാണിത്